മസ്‌കത്ത്: സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്‌കാരം നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ നേതാക്കൾ എന്നിവരും സുൽത്താനോടൊപ്പം ഈദുൽ ഫിത്തർ നമസ്‌കാരത്തിൽ പങ്കെടുത്തു. രാജ്യത്തെ പൗരന്മാർക്കും ഒപ്പം സ്ഥിരതാമസക്കാരായ വിദേശികൾക്കും മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു.
അതേസമയം, നമസ്‌കാരം കഴിഞ്ഞ് സുൽഫി മസ്ജിദിൽ നിന്ന് സുൽത്താൻ ഹൈതം ബിൻ താരിക്ക് മടങ്ങിയപ്പോൾ സായുധ സേന 21 ആചാര വെടിയുതിർത്തു.
Post Your Comments