Latest NewsInternational

സെലെൻസ്‌കിയെ സന്ദർശിച്ച് നാൻസി പേലോസി : വാഗ്ദാനം ചെയ്തത് യു.എസിന്റെ ഉറച്ച പിന്തുണ

കീവ്: ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെ സന്ദർശിച്ച് യു.എസ് സ്പീക്കർ നാൻസി പേലോസി. ശനിയാഴ്ച വൈകുന്നേരമാണ് അപ്രഖ്യാപിതവും രഹസ്യവുമായ ഉക്രൈൻ സന്ദർശനം അവർ നടത്തിയത്. നിങ്ങൾ യുദ്ധം ചെയ്യുന്നത് ഉക്രൈന് വേണ്ടി മാത്രമല്ല, എല്ലാവർക്കും കൂടി വേണ്ടിയാണെന്നും അവർ പ്രഖ്യാപിച്ചു.

ആറോളം യു.എസ് പാർലമെന്റ് അംഗങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു.മൂന്ന് മണിക്കൂറിലധികം നാൻസി സെലെൻസ്‌കിയോടൊപ്പം ചിലവഴിച്ചു. യുദ്ധം മൂലം ഛിന്നഭിന്നമായ മേഖലകൾ സന്ദർശിച്ച നാൻസി, ഉക്രൈന് അമേരിക്കയുടെ ഉറച്ച പിന്തുണയും വാഗ്ദാനം ചെയ്തു.

യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ കഴിഞ്ഞാൽ സ്ഥാനം കൊണ്ട് മൂന്നാമതാണ് യു.എസ് സ്പീക്കർ. ഉക്രൈൻ സന്ദർശിച്ചവരിൽ അമേരിക്കയിലെ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗം കൂടിയാണ് നാൻസി പെലോസി. ദിവസങ്ങൾക്ക് മുമ്പ് യു.എൻ സെക്രട്ടറി ജനറൽ കീവ് സന്ദർശിച്ചപ്പോൾ, റഷ്യ നടത്തിയ ബോംബിങ്ങിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button