തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന നിലപാടുമായി മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടുണ്ടെന്നും വിവരാവകാശ കമ്മീഷനും റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെയ് നാലാം തീയതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എന്തിനാണ് ഇത്ര വാശിപിടിക്കുന്നതെന്നും മെയ് നാലിന് നടക്കുന്ന ചര്‍ച്ചയില്‍ ഡബ്ല്യൂസിസി അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുതെന്നും അതിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും, ഡബ്ല്യൂസിസിയുടെ ആവശ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞത്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. കമ്മീഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
Post Your Comments