എൽഐസി പ്രാരംഭ ഓഹരി വില്പനയ്ക്ക് നിക്ഷേപകരുടെ ഭാഗത്തുനിന്ന് വൻ ഡിമാൻഡ്. ആങ്കർ നിക്ഷേപകർക്കായി നീക്കിവെച്ചതിന്റെ ഇരട്ടിയോളം ഉച്ചയോടെ സബ്സ്ക്രൈബ് ചെയ്തതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
നിലവിൽ സിംഗപ്പൂരിലെ സോവറിന് വെൽത്ത് ഫണ്ടായ ജിഐസി, നോർവേയിലെ സോവറിന് വെൽത്ത് ഫണ്ട് ഉൾപ്പെടെയുള്ളവയാണ് ആങ്കർ നിക്ഷേപകർക്ക് നീക്കി വച്ചിട്ടുള്ള ഓഹരികൾക്കായി അപേക്ഷിച്ചിട്ടുള്ളത്.
21,000 കോടി രൂപയുടെ ഐപിഒയിൽ 5,600 കോടി രൂപ മൂല്യമുള്ള 5.9 രണ്ടുകോടി ഓഹരികളാണ് ആങ്കർ നിക്ഷേപകർക്കായി മാറ്റിവെച്ചത്. റിട്ടെയിൽ നിക്ഷേപകർക്കുള്ള ഐപിഒ മെയ് 4 മുതൽ മെയ് 9 വരെ അപേക്ഷിക്കാം.
Post Your Comments