മുംബൈ: കഴിഞ്ഞ 122 വര്‍ഷത്തിനിടെ, ഏറ്റവും ചൂട് കൂടിയത് 2022ലെ ഏപ്രില്‍ മാസത്തിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് സൂര്യാഘാതമേറ്റ് മരിച്ചത് 25 പേരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യാഘാതമേറ്റ് മരിച്ച 25 പേരും മഹാരാഷ്ട്ര സ്വദേശികളാണ്. നാഗ്പൂരില്‍ മാത്രം 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചുവെന്നാണ് കണക്ക്.
Read Also: ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് സൽമാൻ രാജാവ്
ഏപ്രിലില്‍ ശരാശരി താപനില 35.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കൊടും ചൂട് രേഖപ്പെടുത്തിയ ഏപ്രില്‍ മാസത്തെ അവസാന ആഴ്ചയില്‍ ഏറ്റവും കൂടിയ താപനിലയായി 46 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
അതേസമയം, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments