കാസര്‍ഗോഡ്: വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണമായത് പഴക്കമുള്ള ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നാണെന്ന് സ്ഥിരീകരണം. പഴക്കം ചെന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന, ഒരു തരം ബാക്ടീരിയയാണ് വിഷബാധയ്ക്കു കാരണമെന്നു പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ സൂചിപ്പിക്കുന്നത്. ചൂട് സമയത്ത്, പൊതിഞ്ഞു വച്ച ഭക്ഷണത്തില്‍ ഇത്തരം ബാക്ടിരിയ പെട്ടെന്നു പടരുവാനും കാരണമാകും.
Read Also: പയസ്വിനി പുഴയില്‍ ദമ്പതികളടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു : വിദ്യാർത്ഥി മുങ്ങി മരിച്ചു
ഷവര്‍മയുടെ പഴക്കമാണ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കു വിഷബാധയ്ക്കു കാരണമായതെന്നും ഒരാളുടെ മരണത്തിനിടയാക്കിയതെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
കാസര്‍ഗോഡ് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഇ.വി.ദേവനന്ദ(16) യാണ് ഷവര്‍മ കഴിച്ചു വിഷബാധയേറ്റു ഞായറാഴ്ച മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്, വിദ്യാര്‍ത്ഥികളടക്കം 34 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഒന്‍പതു പേരില്‍ മൂന്നു പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Post Your Comments