മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ തോൽവിയ്ക്ക് പിന്നാലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇര്ഫാന് പത്താന്. ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ പന്തെറിയാന്‍ ഏല്‍പ്പിച്ചാണ് പത്താന് ചോദ്യം ചെയ്യുന്നത്. മിച്ചലിനെ പന്തെറിയാന്‍ കൊണ്ടുവന്നതിലെ യുക്തി എന്താണെന്ന് മനസിലാവുന്നില്ലെന്നാണ് പത്താന് പറയുന്നത്.
‘ഏഴാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പന്തെറിയാന്‍ വന്നതിലെ യുക്തി എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. മത്സരം കഴിയുമ്പോള്‍ ട്രന്റ് ബോള്‍ട്ട് മൂന്ന് ഓവര്‍ മാത്രമാണ് എറിഞ്ഞിട്ടുള്ളതെന്ന് കാണാം’. പത്താന് ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചിട്ടു. 20 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. മത്സരഗതി മാറ്റിയതും ആ ഓവറാണെന്നാണ് പരക്കെയുള്ള വിമർശനം.
Read Also:- ഇഞ്ചി അമിതമായി കഴിച്ചാൽ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ക്യാപ്റ്റന്‍സി മാത്രമല്ല, സഞ്ജുവിന്റെ മോശം ബാറ്റിംഗ് പ്രകടനവും ചര്‍ച്ചയാണ്. ഏഴ് പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത സഞ്ജു അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പുറത്തായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ പിടിച്ചു നിന്ന് കളിക്കണമായിരുന്നു. എന്നാല്‍, കുമാര്‍ കാര്കിയേയയുടെ ഓവറില്‍ താരം പുറത്തായി. തോല്‍വിയുടെ ഒരു പ്രധാന കാരണം സഞ്ജുവിന്റെ ബാറ്റിംഗാണെന്നാണ് മറ്റൊരു വിമര്‍ശനം.
Post Your Comments