KottayamKeralaNattuvarthaLatest NewsNews

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇട്ടാൽ ഇനി മാനം നോക്കിയിരിക്കാം, കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ പോലീസ് മേധാവി

കോട്ടയം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ ഇടുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കോട്ടയം ജില്ലാ പോലീസ് മേധാവി. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസ് അറിയിച്ചു.

Also Read:മുഖ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ തേന്‍

‘ജില്ലയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ ചില സാമൂഹിക വിരുദ്ധര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്’, ജില്ലാ പോലീസ് മേധാവി ശിൽപ ഐ.പി.എസ് കോട്ടയം ജില്ലാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

അതേസമയം, സംസ്ഥാനത്തെ സൈബർ ഇടങ്ങളിൽ വർഗീയ ചേരി തിരിവുകൾ രൂപപ്പെടുത്താൻ സമാനമായ ക്യാമ്പയിനുകളും മറ്റും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button