ആലപ്പുഴ: വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ചേര്‍ത്തലയിലാണ് സംഭവം. 50,000 നല്‍കിയാല്‍ അഞ്ചു ലക്ഷം ലോണ്‍ നല്‍കാമെന്നാണ് വാഗ്ദാനം. 21 ദിവസത്തിനുള്ളില്‍ വായ്പ നല്‍കാമെന്നും പറയുന്നു.
Read Also: വിനോദ സഞ്ചാര കേന്ദ്രത്തിന് മുകളില്‍ നിന്ന് കാര്‍ താഴേക്കു വീണ് അപകടം : യുവാവിന് ഗുരുതര പരിക്ക്
വായ്പ അനുവദിച്ച ചെക്കുമായി പണം മാറാന്‍ ബാങ്കില്‍ എത്തുമ്പോഴാണ്, തട്ടിപ്പ് മനസിലാകുന്നത്. ചേര്‍ത്തലയില്‍ അന്‍പതിലധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്.
വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇയാളുടെ നിര്‍ദ്ദേശ പ്രകാരം ഒരു സര്‍ക്കാര്‍ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം ആവശ്യപ്പെടുന്നതെന്ന് പരാതിക്കാര്‍ ആരോപിച്ചു. തട്ടിപ്പുകാര്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
25000 രൂപയും 10 ലക്ഷം രൂപ വരെ നഷ്ടമായവരുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്പി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇരുപത്തിയഞ്ചോളം പരാതികള്‍ നല്‍കിയെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
Post Your Comments