Latest NewsIndiaNewsBusiness

അക്ഷയതൃതീയ: സ്വന്തമാക്കാം ഗൂഗിൾ പേ വഴി സ്വർണവും

999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണം ഡിജിറ്റൽ രൂപത്തിലാണ് ഇവ സൂക്ഷിക്കുന്നത്

അക്ഷയതൃതീയ നാളിൽ സ്വർണക്കടയിൽ നേരിട്ട് പോകാതെ തന്നെ സ്വർണം വാങ്ങിക്കാം. ഗൂഗിൾ പേ വഴിയാണ് സ്വർണം വാങ്ങാൻ സാധിക്കുക. വാങ്ങിക്കാൻ മാത്രമല്ല, വിൽക്കാൻ കൂടിയുള്ള സംവിധാനം ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് നൽകുന്നു.

ഗൂഗിൾ പേ ആപ്ലിക്കേഷൻ തുറന്നതിനു ശേഷം, സേർച്ച് ഓപ്ഷനിൽ ഗോൾഡ് ലോക്കർ എന്ന് തിരയുക. ഗോൾഡ് ലോക്കറിൽ ക്ലിക്ക് ചെയ്തതിനുശേഷം BUY എന്ന ഓപ്ഷൻ മുഖാന്തരം സ്വർണം വാങ്ങിക്കാൻ കഴിയും. ലോഹ രൂപത്തിലുള്ള സ്വർണമല്ല വാങ്ങാൻ സാധിക്കുക. പകരം ഡിജിറ്റൽ ഗോൾഡാണ്. 999.9 പരിശുദ്ധിയിൽ 24 കാരറ്റ് സ്വർണം ഡിജിറ്റൽ രൂപത്തിലാണ് ഇവ സൂക്ഷിക്കുന്നത്.

Also Read: സന്തോഷ് ട്രോഫി: കിരീടം നേടിയാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി

ലോഹം വാങ്ങിക്കുന്നതിലുപരി ആ സ്വർണത്തിന്റെ മൂല്യത്തിൽ നിക്ഷേപം നടന്നതാണ് ഡിജിറ്റൽ ഗോൾഡ്. ഈ നിക്ഷേപങ്ങൾ മറ്റൊരാൾക്ക് കൈമാറാനോ, വിൽക്കാനോ, അല്ലെങ്കിൽ നിക്ഷേപം പിൻവലിച്ച് പണമാക്കി മാറ്റാനോ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button