
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തില്‍, രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കടമ്പൂര്‍ സ്വദേശികളായ സായന്ത്, നിഷില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ ബോംബേറ് ഉണ്ടായത്. വിവാഹവീട്ടില്‍ തലേന്ന് രാത്രിയില്‍ ബോംബേറ് സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്, പിറ്റേന്ന വിവാഹം കഴിഞ്ഞ് വധുവുമായി വന്ന സംഘത്തിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തില്‍. ബോംബേറ് സംഘത്തിലെ ജിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു.
Read Also : സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ല: അറിയിപ്പുമായി സൗദി അറേബ്യ
സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ എടക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ആക്രമിക്കാന്‍ വടിവാള്‍ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി സംഘടിച്ചെത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
Post Your Comments