KeralaLatest NewsNewsHealth & Fitness

വൈറ്റമിൻ ബി 12 വർദ്ധിപ്പിക്കാൻ ഈ ആഹാരങ്ങൾ കഴിക്കൂ

ഒരു കപ്പ് പാലിൽ ഏതാണ്ട് 20% വൈറ്റമിൻ ബി 12 അടങ്ങിയിരിക്കുന്നു

സസ്യാഹാരികളിൽ വൈറ്റമിൻ ബി 12 പോലുള്ള പോഷകങ്ങളുടെ അഭാവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറ്റമിൻ ബി 12ന്റെ പ്രധാന സ്രോതസ്സുകളിൽ ഭൂരിഭാഗവും മാംസാഹാരമാണ്. സസ്യാഹാരികൾക്ക് വൈറ്റമിൻ 12 വർദ്ധിപ്പിക്കാൻ കഴിക്കാവുന്ന ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാം.

പ്രധാനമായ ഒന്നാണ് പാലുല്പന്നങ്ങൾ. ഒരു കപ്പ് പാലിൽ ഏതാണ്ട് 20% വൈറ്റമിൻ ബി 12 അടങ്ങിയിരിക്കുന്നു. അതിനാൽ പാൽ, പാലുൽപന്നങ്ങൾ എന്നിവ ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

Also Read: എൽഐസി ഐപിഒ: രണ്ടിരട്ടി കവിഞ്ഞ് അപേക്ഷകർ

അടുത്തതാണ് ന്യൂട്രീഷ്ണൽ യീസ്റ്റ്. ഒരു സ്പൂൺ ന്യൂട്രീഷ്ണൽ യീസ്റ്റിൽ 5 മൈക്രോഗ്രാം വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. പോപ്കോണിലോ സാലഡോ വിതറി ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം.

യോഗർട്ട് വൈറ്റമിൻ ബി 12ന്റെ പ്രധാന സ്രോതസ്സാണ്. ഏതാണ്ട് 28 ശതമാനത്തോളം വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button