ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

കേരളം അടിച്ച് വാരുമോ? ചൂലുമായി കെജ്‌രിവാൾ, ബദൽ മുന്നണി ലക്ഷ്യം, ട്വന്റി ട്വന്റിയെ കൂട്ട് പിടിക്കും

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയ്ക്ക് പിറകെ ധാരാളം സംശയങ്ങളും ചോദ്യങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയർന്നുകൊണ്ടിരിക്കുന്നത്. ട്വന്റി ട്വന്റിയുമായി ചേർന്ന് ഒരു ബദൽ മുന്നണിയാണ് ഡൽഹി മുഖ്യമന്ത്രി കൂടിയായ കെജ്‌രിവാളിന്റെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട്.

Also Read:കുതിച്ചുയർന്ന് വാണിജ്യ പാചക വാതക വില

കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി അടക്കമുളളവരുടെ സഹകരണത്തോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയൊരു മുന്നണിക്കെട്ടിപ്പടുക്കാനാണ് നീക്കമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റ‍ര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം ഈ മാസം 15ന് കിഴക്കമ്പലത്തുണ്ടായേക്കുമെന്നും സൂചനയുണ്ട്. എങ്കിലും കേരളം അടിച്ചു വാരാനുള്ള ശക്തി കെജ്‌രിവാളിന്റെ ചൂലിനുണ്ടോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

കോൺഗ്രസ്‌ ഒരു പ്രതിപക്ഷത്തിന്റെ ധർമ്മം പോലും നിർവ്വഹിക്കാത്ത കേരളത്തിൽ ആംആദ്മി പാർട്ടിയ്ക്ക് ശക്തമായ മേൽക്കൈ സൃഷ്ടിക്കാനാകുമെന്ന് വാദിക്കുന്നവരും ചുരുക്കമല്ല. വിട്ട് നിൽക്കുന്ന പല മുന്നണികളെയും ഒപ്പം നിർത്താൻ കെജ്‌രിവാളിനായാൽ അതൊരു വലിയ സാധ്യതയായി രൂപപ്പെടുമെന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button