രാജ്യത്ത് കുതിച്ചുയർന്ന് പാചകവാതക വില. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 103 രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിൽ പലയിടങ്ങളിലും വാണിജ്യ സിലിണ്ടറിന് 2200 രൂപയോളം വിലവരും. രാജ്യതലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2365.50 രൂപയാണ് ഇപ്പോഴത്തെ വില.
കൊച്ചിയിൽ വില 2359 രൂപയായി. നാലുമാസത്തിനിടെ 365 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞമാസം 256 രൂപ കൂട്ടിയിരുന്നു.
Also Read: പി.സി ജോർജിന് ജാമ്യം നൽകിയതിനെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ മാറ്റമില്ല. റഷ്യ-യുക്രൈൻ യുദ്ധം മൂലം രാജ്യാന്തര എണ്ണ വിതരണ ശൃംഖലയിൽ നേരിടുന്ന പ്രശ്നങ്ങളും ആഗോള ഊർജ്ജ വിലയിലുണ്ടായ പ്രവർത്തനവുമാണ് വിലയിലേക്ക് നയിച്ചത്.
Post Your Comments