
കൊച്ചി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും അറസ്റ്റില്‍. പാലക്കാട് കറുവാട്ടൂര്‍ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് പൊലീസ് പിടിയിലായത്.
എറണാകുളം നോര്‍ത്ത് പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്ന് ചിറ്റൂര്‍ സ്‌കൂള്‍പ്പടി ജങ്ഷനില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. അജീഷിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയില്‍ പൊലീസ് പിടിച്ചെടുത്തു.
Read Also : ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പതിനാറുകാരി മരിച്ചു: നിരവധിപ്പേര്‍ ചികിത്സയില്‍
തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ നായരമ്പലം സ്വദേശിയായ രാഹുല്‍ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായും പിടിയിലായി. ഇയാളെ ഞാറയ്ക്കല്‍ പൊലീസിന് കൈമാറി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നറിയാൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments