![](/wp-content/uploads/2022/02/hnet.com-image-2022-02-01t160308.510.jpg)
ബെൽഗ്രേഡ്: സന്തോഷ് ട്രോഫി ഫൈനലിനൊരുങ്ങുന്ന കേരളത്തിന് ആശംസകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാന്‍ വുകോമാനോവിച്ച്. സെര്‍ബിയയിൽ നിന്നാണ് പരിശീലകൻ ഇവാന്‍ വുകോമാനോവിച്ച് ആശംസകൾ നേർന്നത്. സന്തോഷ് ട്രോഫി കാണാറുണ്ടെന്നും ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തില്‍ വേണം കേരളം കളിക്കാനെന്നും അദ്ദേഹം പറഞ്ഞു.
‘സന്തോഷ് ട്രോഫി ഞാന്‍ കാണാറുണ്ട്. കേരള ടീമാണ് ഏറ്റവും മികച്ചത്. ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തില്‍ വേണം കളിക്കാന്‍. ആരാധകരില്‍ നിന്നുള്ള പിന്തുണയാണ് വളരെ പ്രധാനം. ഗ്യാലറി നിറഞ്ഞുകവിയുന്നത് ഞാന്‍ കാണുന്നുണ്ട്’.
Read Also:- ക്ഷീണം അകറ്റി ഉടനടി ഊർജ്ജം നൽകാൻ..
‘ഇത്തരത്തിലുള്ള പിന്തുണയാണ് എപ്പോഴും ടീമിന് വേണ്ടത്. വിവരിക്കാന്‍ കഴിയാത്ത ഒരുതരം ഫീലിംഗാണിത്. കിരീടത്തിന് വേണ്ടി കളിക്കൂ. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീം കേരളമാണ്. ഒരു കാര്യം ശ്രദ്ധിക്കുക, പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോവാതിരിക്കുക. അതാണ് എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള ഉപദേശം’ വുകോമാനോവിച്ച് പറഞ്ഞു.
Post Your Comments