KeralaNattuvarthaLatest NewsNewsIndia

ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണം, പി സി സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ട്രക്ക് ലോഡ് വെറുപ്പ്: ബ്രിട്ടാസ്

തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ പി.സി ജോർജിനെയും അദ്ദേഹത്തെ അനുകൂലിച്ച കേന്ദ്രമന്ത്രി വി മുരളീധരനെയും വിമർശിച്ച് രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്. ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും കേരളത്തില്‍ ഇറക്കാൻ പി.സി ശ്രമിക്കുന്നുവെന്നും, അതിനെ അനുകൂലിക്കാൻ കേന്ദ്രമന്ത്രിയടക്കം രംഗത്തു വരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു.

Also Read:നമ്മുടെ രാജ്യത്തെ അമ്മയായാണ് നാം കാണുന്നത്, ‘ഭാരത് മാതാ’ എന്നാണ് വിളിക്കുന്നത്: അശ്വിനി കുമാർ ചൗബെ

‘ഒന്ന് ശ്വാസം വിട്ടാല്‍ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികള്‍ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ്, 11 ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് ‘ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ’ സൂക്ഷിക്കണം എന്ന് ഞാന്‍ ഓര്‍മിപ്പിച്ചത്’, ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ കുടഞ്ഞിട്ടതിനാണ് പിസി ജോർജ് അറസ്റ്റിലായത്. ഉടൻ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന – കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു !!

ദളിത് നേതാവും ഗുജറാത്തിലെ MLAയുമായ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ വിമർശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമിൽ ബിജെപി കേസ് ഫയൽ ചെയ്യുന്നു. കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസിൽ ഒരു കഴമ്പും കാണാൻ കഴിയാത്തതുകൊണ്ട് ജാമ്യം നൽകി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു. മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലിൽ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകൾ ചുമത്തിയാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു. എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!

ഒന്ന് ശ്വാസം വിട്ടാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികൾ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജിന് വേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ് 11 ദിവസങ്ങൾക്കു മുൻപ് തലശ്ശേരിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിർത്തിക്കൊണ്ട് ‘ആട്ടിൻതോലിട്ട ചെന്നായ്ക്കളെ’ സൂക്ഷിക്കണം എന്ന് ഞാൻ ഓർമിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button