അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് ഏഴ് ദിവസം സൗജന്യ വാഹന പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ഏപ്രിൽ 30 മുതൽ മെയ് 7 വരെ അബുദാബിയിൽ പാർക്കിംഗ് ഫീസ് ഈടാക്കില്ല. മെയ് 8 ന് 7.59 വരെ പാർക്കിംഗ് ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: വിജയ് ബാബുവിനെ പുറത്താക്കണം, ഇല്ലെങ്കിൽ രാജി വെയ്ക്കും: ഞെട്ടിച്ച് ബാബുരാജും ശ്വേതാ മേനോനും
ഈ കാലയളവിൽ നഗരത്തിലെ 4 ടോൾ ഗേറ്റിലൂടെ കടക്കുന്ന വാഹനങ്ങൾക്ക് ടോൾ ഈടാക്കില്ലെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. മെയ് 7 മുതൽ ടോൾ ഈടാക്കുന്ന സമയത്തിലും മാറ്റമുണ്ട്. രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയുമാണ് ടോൾ ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.
താമസക്കാർക്കായി സംവരണം ചെയ്ത സ്ഥലത്ത് രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും അഭ്യർഥിച്ചു. ബസ് സർവീസ് സമയവും പഴയ രീതിയിൽ വീണ്ടെടുക്കും. തിരക്കുള്ള ചില സെക്ടറുകളിലേക്ക് കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read Also: പി സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നത്: ബി ഗോപാലകൃഷ്ണന്‍
Post Your Comments