ഡൽഹി: യൂറോപ്പ് സന്ദർശിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം പറയുന്നത് ഇത്തവണത്തെ അദ്ദേഹത്തിന്റെ യൂറോപ്പ് യാത്രയ്ക്ക് ഒരു പ്രത്യേകത ഉണ്ടെന്നാണ്.
‘യൂറോപ്പ് ഭൂഖണ്ഡം ലക്ഷക്കണക്കിന് ഇന്ത്യക്കാർ വസിക്കുന്ന ഒരു മേഖലയാണ്. യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ നിർണായക പങ്കുവഹിക്കുന്നത് അവിടത്തെ ഇന്ത്യൻ ജനതയാണ്. ഞാൻ മുൻപും ഇവിടം സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ഒരു പ്രത്യേകതയുണ്ട്. ഈ ഭൂഖണ്ഡം മുഴുവനുമിപ്പോൾ സംഘർഷഭരിതമായി കിടക്കുകയാണ്. പ്രാദേശികമായ ഒരുപാട് വെല്ലുവിളികൾ യൂറോപ്പ് നേരിടുന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രണ്ടാം തീയതി ജർമ്മനി സന്ദർശിക്കാൻ നിൽക്കുന്ന അദ്ദേഹം, തുടർന്ന് ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളും സന്ദർശിക്കും. ജർമനിയിൽ ഭരണം മാറിയതിനു ശേഷം, ഓലാഫ് സ്ക്കോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയായിരിക്കുമിത്. നരേന്ദ്രമോദി നടത്തുന്ന ഈ വർഷത്തെ ആദ്യ വിദേശയാത്രയെന്ന പ്രത്യേകതയും ഇതിനുണ്ട്.
Post Your Comments