Latest NewsNewsLife StyleFood & CookeryHealth & Fitness

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും ഇടയാക്കും. നമ്മുടെ ഉറക്കം കെടുത്തുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരത്തിന് ആരോഗ്യം നല്‍കുമെങ്കിലും ഗ്രീന്‍ ടീ രാത്രിയില്‍ കുടിക്കുന്നത് ഉറക്കമില്ലാതാക്കും. അതുകൊണ്ടു തന്നെ, രാത്രി ഗ്രീൻ ടീ ഒഴിവാക്കുന്നത് നല്ലതായിരിക്കും.

Read Also : പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ വേണ്ടി: സന്ദീപ് വാര്യര്‍

ഉറക്കത്തിന് മുമ്പ് വൈന്‍ കഴിക്കുന്നത് ഉറക്കം ഇല്ലാതാക്കും. ഹൃദയത്തിന് റെഡ് വൈന്‍ നല്ലതാണെങ്കിലും ഉറക്കത്തിന് വൈന്‍ അത്ര നല്ലതല്ല. ഡാര്‍ക് ചോക്ലേറ്റ്, കാപ്പി എന്നിവയും ഒഴിവാക്കണം. ആരോഗ്യം പകരുന്നതാണെങ്കിലും ഡാര്‍ക് ചോക്ലേറ്റും ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

ശരീരത്തിന് ഉണര്‍വ്വേകുന്ന കാപ്പി രാത്രിയില്‍ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. രാത്രിയില്‍ ചിക്കനും പനീറുമെല്ലാം ആസ്വദിച്ച് കഴിക്കുന്നത് വയറ് നിറയ്ക്കുമെങ്കിലും ഉറക്കം അത്ര സുഖകരമാക്കില്ല. അതുകൊണ്ട് രാത്രി ഇത്തരം ഭക്ഷണ വസ്തുക്കൾ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button