ഡൽഹി: ജയ് ശ്രീറാം വിളിച്ചാൽ എന്താണ് കുഴപ്പമെന്ന് ജഹാംഗീർപുരി അക്രമത്തിൽ അറസ്റ്റു ചെയ്യപ്പെട്ട യുവാവ്. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടയിൽ നിന്ന് പോലീസ് പിടിച്ചു കൊണ്ടു പോയവരിൽ ഒരാളായ സുരേഷ് സർക്കാർ ആണ് ഈ ചോദ്യം ചോദിക്കുന്നത്.
‘ജയ് ശ്രീറാം വിളിച്ചത് ചിലരെ പ്രകോപിപ്പിച്ചു എന്നാണ് പറയുന്നത്. എന്റെ കുടുംബത്തിലെ പുരുഷന്മാരായിട്ടുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തു. എനിക്കറിയാഞ്ഞിട്ട് ചോദിക്കുകയാണ്, ജയ് ശ്രീറാം വിലക്കാൻ നമ്മൾ പാകിസ്ഥാനിൽ ഒന്നുമല്ലല്ലോ ജീവിക്കുന്നത്?. നേരത്തേ, കശ്മീരിൽ മാത്രമാണ് ഹിന്ദു ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടക്കുന്നതൊക്കെ ടിവിയിൽ കണ്ടിട്ടുള്ളത്. ഇപ്പോഴത് നേരിട്ട് കാണേണ്ടി വന്നു.’ സുരേഷ് പറയുന്നു.
ഘോഷയാത്രയുടെ സംഘാടകരിൽ പ്രധാനിയായിരുന്നു സുരേഷ് സർക്കാർ. എഴുന്നള്ളിച്ചു കൊണ്ടുപോകാനുള്ള രഥം തയ്യാറാക്കിയത് സുരേഷിന്റെ കുടുംബമായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹം അക്രമികൾ തകർത്ത് ഛിന്നഭിന്നമാക്കിയെങ്കിലും, കേടുപാടുകൾ തീർത്ത ശേഷം അവരത് പുന:പ്രതിഷ്ഠിച്ചു.
Post Your Comments