ടെന്നസി: അവസാനം കോടികള്‍ വിലയുള്ള വില്ലാ കൊളീന എന്ന ആഡംബര ബംഗ്ലാവ് പൊളിക്കാന്‍ തീരുമാനമായി. അമേരിക്കയിലെ ടെന്നസിയിലെ ല്യോണ്‍സ് വ്യൂ എന്ന പ്രദേശത്താണ് കൊട്ടാര സദൃശ്യമായ ഈ ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്.
Read Also: ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച
റീഗല്‍ കോര്‍പ്പ് എന്ന കമ്പനിയുടെ ഉടമകളായിരുന്ന മൈക്ക്, ഡിയന്‍ കോന്‍ലി എന്നിവര്‍ ചേര്‍ന്ന് രണ്ടു പതിറ്റാണ്ട് മുന്‍പ് പലഘട്ടങ്ങളിലായി നിര്‍മ്മിച്ച ബംഗ്ലാവാണിത്. ടെന്നസി നദിയുടെയും ഗ്രേറ്റ് സ്‌മോക്കി മലനിരകളുടെയും സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാവുന്ന വിധത്തില്‍ 8.2 ഏക്കര്‍ വിസ്തൃതമായ എസ്റ്റേറ്റിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
ഒരു കുടുംബത്തിന് താമസിക്കാന്‍ വേണ്ടതിലും അധികം സൗകര്യങ്ങളുണ്ട് എന്ന കാരണത്താലാണ് രാജകീയ പ്രൗഢിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ബംഗ്ലാവ് പൊളിക്കുന്നത് .
ബംഗ്ലാവ് പൊളിച്ചു നീക്കിയശേഷം മൂന്ന് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തില്‍ വീടുകള്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്ത ശേഷം വീട്ടിലെ വസ്തുക്കള്‍ ലേലം ചെയ്തിരുന്നു. വാതില്‍പ്പിടികളും സോഫയും വെബര്‍ പിയാനോയും ഡെസ്‌കും ഷാന്‍ലിയറുകളും എന്തിനേറെ ബാത്‌റൂം ഫിക്‌സ്ചറുകള്‍ വരെ ലേലത്തില്‍ വാങ്ങുന്നതിനായി ആളുകള്‍ എത്തിയിരുന്നു.
അലങ്കാരങ്ങള്‍ക്കുവേണ്ടി മാത്രം ഇതില്‍ കോടികളാണ് ചെലവഴിച്ചിരിക്കുന്നത്. 40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബംഗ്ലാവില്‍ 86 മുറികളാണുള്ളത്. 16 ബാത്ത്‌റൂമുകള്‍, മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന ലൈബ്രറി, ഹോം തിയേറ്റര്‍, എലിവേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട് . പ്രധാന കിടപ്പുമുറി മാത്രം 38 കോടി രൂപ വിലമതിക്കുന്നതാണ്.
ബംഗ്ലാവിലെ വാതില്‍പ്പിടികള്‍ മാത്രം ഒന്നരക്കോടി രൂപ വിലമതിക്കുന്നവയാണ്. 2600 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന വൈന്‍ നിലവറ, വൈന്‍ രുചിക്കാനായി ഒരുക്കിയിരിക്കുന്ന പ്രത്യേക മുറികള്‍, ഹോട്ട് ടബ്, വ്യായാമത്തിനുള്ള പ്രത്യേക മുറി, അതിഥികള്‍ക്കായുള്ള മുറി, ജോലിക്കാര്‍ക്കുള്ള ക്വാട്ടേഴ്‌സ് എന്നിവയുമുണ്ട്.
Post Your Comments