ന്യൂഡല്‍ഹി: വിവര സാങ്കേതിക വിദ്യയില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന 5ജി സാങ്കേതിക വിദ്യയ്ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ജൂണ്‍ മാസത്തോടെ 5ജി സ്പെക്ട്രം ലേലം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം. ഇതോടെ രാജ്യത്ത് 5ജി ഓഗസ്റ്റ്- സെപ്തംബര്‍ മാസത്തോടെ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
Read Also: പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിര്‍ത്താൻ ധോണിക്ക് കീഴില്‍ ചെന്നൈ ഇന്നിറങ്ങും
ഒരു ലക്ഷത്തിലധികം മെഗാഹെര്‍ട്സ് സ്പെക്ട്രത്തിന് 7.5 ലക്ഷം കോടി രൂപയുടെ മെഗാ ലേല പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ശുപാര്‍ശ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ വിലയിരുത്തുന്നതോടെ ലേല നടപടികളില്‍ പുരോഗതിയുണ്ടാകും എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
ഒന്നിലധികം ബാന്‍ഡുകളിലായി അടിസ്ഥാന വിലയ്ക്ക് 7.5 ലക്ഷം കോടി രൂപയിലധികം വിലമതിക്കുന്ന 1 ലക്ഷം മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യാനാണ് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.
4 ജി വേഗതയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജി നെറ്റ് വര്‍ക്കുകള്‍ കാഴ്ച വെക്കുക എന്നാണ് ഇതുവരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. 5ജി കണക്റ്റിവിറ്റിയുടെ വരവ് ഇന്റര്‍നെറ്റ് ഉപഭോഗത്തെ മാത്രമല്ല പോത്സാഹിപ്പിക്കുന്നത്. ആരോഗ്യ ഇന്‍ഷ്വറന്‍സ്, ഓട്ടോമൊബൈല്‍,ഐഒടി തുടങ്ങിയവയ്ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കുമെല്ലാം 5ജിയുടെ വരവോടെ വന്‍ മാറ്റങ്ങള്‍ വരുമെന്നാണ് വിലയിരുത്തുന്നത്.
Post Your Comments