Latest NewsKeralaIndiaNews

മുസ്ലീം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പി.സി: പരാതിയുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: വർഗീയ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ പി.സി ജോർജ് നടത്തിയ പ്രസംഗം, മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണെന്ന് യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ പി.സി ജോര്‍ജ് വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും പി.സി ജോര്‍ജ് നടത്തിയിരുന്നു. മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മുസ്ലീം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നുമൊക്കെ പി.സി പറയുന്നുവെന്ന് ഇയാൾക്കെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ പറയുന്നു.

Also Read:‘കുറ്റകൃത്യങ്ങൾ കൊണ്ട് പൊറുതിമുട്ടി’ : പാകിസ്ഥാനികൾക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നത് നിർത്തലാക്കി തുർക്കി

അതേസമയം, മുസ്ലീമല്ലെങ്കിൽ അപ്പോഴേ വെട്ടിക്കൊല്ലുന്ന രീതിയായിരുന്നു ടിപ്പുവിന്റേതെന്ന പി.സിയുടെ പ്രസംഗം വിവാദമായി. ഏറ്റവും വൃത്തികെട്ട വർഗീയ വാദിയായ ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പി.സി പറഞ്ഞു.

‘ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നിട്ടുണ്ടാകും. എന്നിട്ടാണ് ടിപ്പുവിന്റെ അപദാനങ്ങൾ പഠിക്കണമെന്ന് പറയുന്നത്. അത് പഠിക്കുന്ന പിള്ളേര് പോക്കാ. ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം ആവർത്തിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അല്ലാതെ ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ല, ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ല,’ പി.സി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button