Latest NewsIndiaNewsLife StyleHealth & Fitness

അമിത ഭാരം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാരം വർദ്ധിക്കും

ഉറക്ക കുറവ് മൂലം ശരീരത്തിൽ ബയോകെമിക്കൽ മാറ്റങ്ങൾ സംഭവിക്കുകയും, വിശപ്പ് കൂടുതൽ തോന്നിക്കുകയും ചെയ്യും

അമിത ഭാരം അഥവാ ഒബിസിറ്റി കാരണം പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജീവിതശൈലി രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അമിത ശരീരഭാരം വർദ്ധിക്കുന്നതിന് പ്രധാന കാരണങ്ങൾ ഇതാ.

കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനും സ്വാദിഷ്ഠമാക്കാനും ഭക്ഷണങ്ങളിൽ അഡിക്ടീവ് ചേർക്കാറുണ്ട്. ഇത് കലർന്ന ഭക്ഷണം കഴിക്കുന്നത് അമിത ഭാരം വർദ്ധിപ്പിക്കും.

Also Read: രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പാടുപെടുകയാണോ? എങ്കിൽ ഈ മൂന്ന് ഭക്ഷണം കഴിക്കൂ

പലരിലും ഉണ്ടാകുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. കൃത്യമായ ഉറക്കമില്ലായ്മ ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഉറക്ക കുറവ് മൂലം ശരീരത്തിൽ ബയോകെമിക്കൽ മാറ്റങ്ങൾ സംഭവിക്കുകയും, വിശപ്പ് കൂടുതൽ തോന്നിക്കുകയും ചെയ്യും. അതിനാൽ, കൃത്യസമയത്ത് ഉറങ്ങണം.

അടുത്തത് മാനസിക സമ്മർദ്ദമാണ്. മാനസികസമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉൽപാദിപ്പിക്കും. ഇതുകാരണം വിശപ്പു കൂടുതൽ തോന്നിക്കും.

കോൾഡ് ഡ്രിങ്കുകൾ കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഭക്ഷണ ശീലങ്ങളിൽ നിന്നും കോൾഡ് ഡ്രിങ്ക്സ് ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button