രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം. കൽക്കരി ലഭിക്കാത്തതിനാൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്കുള്ള കൽക്കരി എത്രയും വേഗം താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു.
യുദ്ധകാലടിസ്ഥാനത്തിൽ കൽക്കരി എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ അടക്കം ഇന്ന് റദ്ദ് ചെയ്തു.
Also Read: ഭര്‍തൃപീഡനം : ഭര്‍തൃഗൃഹത്തില്‍ യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ജീവനൊടുക്കി
517 കൽക്കരി വാഗണുകളാണ് നിലവിൽ കൽക്കരി നീക്കം ചെയ്യാനായി റെയിൽവേ സജ്ജമാക്കിയിരിക്കുന്നത്. ഇവയുടെ ഗതാഗതം സുഗമവും വേഗത്തിലുമാക്കാൻ മെയ് എട്ടുവരെ യാത്ര ട്രെയിനുകളുടെ റദ്ദാക്കൽ തുടരുമെന്നാണ് അറിയിപ്പ്. മൺസൂണിന് മുമ്പ് തന്നെ കൂടുതൽ കൽക്കരി സ്റ്റോക്ക് താപവൈദ്യുത നിലയങ്ങളിൽ എത്തിക്കാനാണ് തീരുമാനം.
Post Your Comments