KollamKeralaNattuvarthaLatest NewsNews

ഭര്‍തൃപീഡനം : ഭര്‍തൃഗൃഹത്തില്‍ യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും ജീവനൊടുക്കി

ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള മകള്‍ നക്ഷത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

വര്‍ക്കല: ഭര്‍തൃപീഡനത്തെ തുടർന്ന്, യുവതിയെയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള മകള്‍ നക്ഷത്ര എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച സന്ധ്യയോടെയാണ് സംഭവം പുറത്തറിയുന്നത്. സ്വകാര്യ ബസ് ഡ്രൈവറായ സുജിത്താണ് കല്ലറ സ്വദേശിനിയായ ശരണ്യയുടെ ഭര്‍ത്താവ്. നാലുവര്‍ഷം മുമ്പാണ് സുജിത്തുമായുള്ള വിവാഹം നടന്നത്.

Read Also : പീഡന കേസിൽ കുടുങ്ങിയ വിജയ് ബാബുവിനെതിരെ സംഘടന നടപടി എടുത്തേക്കും, നാളെ അമ്മയിലേക്ക് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്

സ്ഥിരം മദ്യപാനിയായ സുജിത്ത് പതിവായി വീട്ടില്‍ വഴക്കും കലഹവും ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിവുണ്ടെന്നും, കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങിമരിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ‌‌

വര്‍ക്കല തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശരണ്യയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button