ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ റൈറ്റ്സ് അഡ്വക്കസി ഗ്രൂപ്പ് ആക്സസ് നൗ റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്.
തുടർച്ചയായ നാലാം വർഷവും (2021) ഇന്ത്യ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. 2021 ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്ടിവിറ്റി തടസ്സപ്പെടുത്തി. 2021ൽ രാജ്യാന്തരതലത്തിൽ 34 രാജ്യങ്ങളിലായി 182 ഇൻറർനാഷണൽ ഷട്ട്ഡൗൺ ഉണ്ടായി.
ഇന്ത്യയിലെ 106 ഇന്റർനെറ്റ് ഷട്ട്ഡൗണുകളിൽ 85 എണ്ണം ജമ്മുകാശ്മീരിലാണ്. 2021 ഇന്ത്യക്ക് ശേഷം ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തതിന് മ്യാന്മാർ രണ്ടാം സ്ഥാനത്ത് എത്തി (15 എണ്ണം). സുഡാനും ഇറാനും അഞ്ചുതവണ ഇന്റർനെറ്റ് ഷട്ട്ഡൗൺ ചെയ്തിട്ടുണ്ട്.
Post Your Comments