പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിക്കാൻ തീരുമാനിച്ച് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡ്. ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികൾ ഒഴിവാക്കിക്കൊണ്ട് 170 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപ്പന ഓഫർ പിൻവലിക്കാൻ തീരുമാനിച്ചതായി ഐനോക്സ് വിൻഡ് അറിയിച്ചു.
ഐപിഒ ഓഹരി വില്പനയിലൂടെ 370 കോടി രൂപയുടെ പുതിയ ഓഹരികൾ ഇഷ്യു ചെയ്യാൻ കമ്പനി പദ്ധതിയിട്ടിരുന്നു. കൂടാതെ, ഇക്വിറ്റി സ്റ്റോക്കുകളുടെ ഓഫർ ഫോർ സെയിൽ വഴി 370 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, ഫെബ്രുവരി ഏഴിനാണ് ഐ പി ഓ യുടെ ഭാഗമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ കമ്പനി ക്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് ഫയൽ ചെയ്തത്.
കാറ്റാടി ഫാം പദ്ധതികളുടെ ദീർഘകാല പ്രവർത്തനവും പരിപാലനവും സേവനങ്ങളും നൽകുന്ന കമ്പനിയാണ് ഗ്രീൻ എനർജി സർവീസ് ലിമിറ്റഡ്.
Post Your Comments