Latest NewsNewsIndia

ഹിന്ദി സംസാരിക്കാത്തവരെ ജയിലിലടയ്ക്കണം, ഹിന്ദിയെ സ്നേഹിക്കാത്തവർ ഇന്ത്യ വിടണം: യു.പി മന്ത്രി സഞ്ജയ് നിഷാദ്

'ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ല. അവര്‍ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണം'

ന്യൂഡൽഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികള ണെന്നും, ഹിന്ദി സംസാരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടുപോകാമെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

‘ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഹിന്ദിയെ സ്നേഹിക്കണം. ഹിന്ദി സംസാരിക്കണം. നിങ്ങൾ ഹിന്ദിയെ സ്നേഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരു വിദേശിയാണെന്നോ വിദേശ ശക്തികളുമായി ബന്ധമുള്ളവരാണെന്നോ അനുമാനിക്കും. ഞങ്ങൾ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു, പക്ഷേ ഈ രാജ്യം ഒന്നാണ്. ഇന്ത്യ ‘ഹിന്ദുസ്ഥാൻ’ ആണെന്ന് ഭരണഘടന പറയുന്നു, അതായത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടം. ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ല. അവര്‍ രാജ്യം വിട്ട് മറ്റെവിടെയെങ്കിലും പോയി താമസിക്കണം’, മന്ത്രി പറഞ്ഞു.

Also Read:ലോകത്ത് ഏറ്റവുമധികം തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്ത്

നിയമമനുസരിച്ച് ഹിന്ദി തീർച്ചയായും ദേശീയ ഭാഷയാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ നിയമം ലംഘിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. എത്ര ശക്തരാണെങ്കിലും ഹിന്ദി സംസാരിക്കാത്തവരെ ജയിലിലടയ്ക്കണമെന്ന അഭിപ്രായമാണ് സഞ്ജയ് പങ്കുവെച്ചത്. ഇയാളുടെ അഭിപ്രായത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നു. ഇയാളെ തള്ളി കര്‍ണാടക പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്തുവന്നു.

‘ഹിന്ദി ഒരിക്കലും നമ്മുടെ രാഷ്ട്ര ഭാഷയായിരുന്നില്ല, ഇനി ആകുകയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ ബഹുമാനിക്കുക എന്നത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. ഓരോ ഭാഷക്കും അതിന്റേതായ ചരിത്രമുണ്ട്. ഒരു കന്നഡക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button