KeralaLatest NewsNews

 കേരളത്തിൽ ഇന്നും മഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഇടിമിന്നല്‍ ഉള്ള സമയത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മർദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറൻ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button