Latest NewsIndiaInternational

സ്വിഗ്ഗി കൂടിയൊന്ന് വാങ്ങിയാൽ അവന്മാർ സമയത്തിന് ഭക്ഷണം എത്തിച്ചേനെ : ഇലോൺ മസ്‌കിനോടഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ

മുംബൈ: ശതകോടീശ്വരൻ ഇലോൺ മസ്കിനോട് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി കൂടി വാങ്ങുവാൻ അഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ. തന്റെ ട്വിറ്ററിലാണ് ഗിൽ ഇപ്രകാരം പോസ്റ്റ് ചെയ്തത്.

ഇന്ത്യൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി , ഡെലിവറി കൃത്യസമയത്ത് ചെയ്യുന്നില്ലെന്ന മട്ടിലാണ് ഗിൽ ഹാസ്യരൂപേണ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. മസ്ക് കമ്പനി വാങ്ങിയാൽ കമ്പനിയിലെ കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ നടക്കുമെന്നും, ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് കൃത്യസമയത്ത് അത് ലഭിക്കുമെന്നുമാണ് വായനക്കാർക്ക് മനസ്സിലാകുന്നത്.

ടെസ്‌ല വൈദ്യുത കാർ കമ്പനി മേധാവിയായ ഇലോൺ മസ്ക്, ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ സ്വന്തമാക്കുന്നത്. 44 ബില്യൺ യു.എസ് ഡോളറിനാണ് മസ്ക് ട്വിറ്റർ വാങ്ങിയത്. പ്രമുഖ വ്യക്തിത്വങ്ങളെല്ലാം അംഗങ്ങളായിട്ടുള്ള ട്വിറ്ററിന്റെ രാഷ്ട്രീയ ചായ്‌വ് ഇനി എങ്ങോട്ടായിരിക്കുമെന്ന് ലോകരാഷ്ട്രങ്ങളെല്ലാം ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button