Latest NewsKeralaNewsIndiaHealth & Fitness

മാൻഡുലുകാസ്റ്റ്: കോവിഡിനെ തുരത്താൻ പുതിയ കണ്ടെത്തലുമായി ഗവേഷകർ, റിപ്പോർട്ട് ഇങ്ങനെ

ആസ്മ രോഗികളിൽ ശ്വാസമെടുത്ത് എളുപ്പമാക്കുമെന്നതിനാൽ ചില ഡോക്ടർമാർ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാൻഡുലുകാസ്റ്റ് ഉപയോഗിക്കാറുണ്ട്

മാൻഡുലുകാസ്റ്റ് മരുന്ന് കൊറോണ വൈറസ് കോശങ്ങൾക്കുള്ളിൽ പെരുകുന്നത് തടയാൻ സാധിക്കുമെന്ന് പഠനം. ആസ്മയ്ക്കും അലർജിക്കും വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മാൻഡുലുകാസ്റ്റ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. വൈറസ് പെരുകുമ്പോൾ മുഖ്യപങ്കുവഹിക്കുന്ന ഒരു പ്രോട്ടീനെ ബ്ലോക്ക് ചെയ്യാൻ മാൻഡുലുകാസ്റ്റിന് സാധിക്കും എന്നാണ് കണ്ടെത്തൽ. ഈലൈഫ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

മനുഷ്യ കോശങ്ങളെ വൈറസ് ബാധിക്കുമ്പോൾ കൊറോണ വൈറസ് എൻഎസ്പി വൺ എന്നൊരു പ്രോട്ടീൻ1 പുറപ്പെടുവിക്കും. വൈറസ് പെരുകുന്നതിൽ ഈ പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വൈറസ് പ്രോട്ടീൻ കോശത്തിലെ പ്രോട്ടീൻ ഉൽപാദന സംവിധാനമായ റൈബോസോം ആയി ഒട്ടിപ്പിടിച്ച് അവയെ ബ്ലോക്ക് ചെയ്യുന്നു. കോശത്തിന് വൈറസ് ഉണ്ടാക്കുന്ന നാശത്തെ തടയാൻ എൻഎസ്പി വൺ വൈറൽ പ്രോട്ടീന് ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ഈ ദൗത്യമാണ് മാൻഡുലുകാസ്റ്റ് നിർവഹിക്കുന്നതെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു.

Also Read: OnePlus Nord CE 2 Lite 5G ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ

ആസ്മ രോഗികളിൽ ശ്വാസമെടുത്ത് എളുപ്പമാക്കുമെന്നതിനാൽ ചില ഡോക്ടർമാർ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മാൻഡുലുകാസ്റ്റ് ഉപയോഗിക്കാറുണ്ട്. വലിവ്, ശ്വാസംമുട്ടൽ, നെഞ്ചിന് കനം, ആസ്മ, അലർജി മൂലമുള്ള ചുമ, വ്യായാമത്തെ തുടർന്നുണ്ടാകുന്ന ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്കാണ് മാൻഡുലുകാസ്റ്റ് പൊതുവായി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button