OnePlus Nord CE 2 Lite 5G സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ ഈ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും.
സ്നാപ്ഡ്രാഗൺ 695 പ്രൊസസറും അഡ്രിനോ 619 ജി പി എം ഉൾക്കൊള്ളിച്ചാണ് ഏറ്റവും വിലക്കുറവിൽ ഉള്ള സ്മാർട്ട്ഫോൺ വൺ പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. മെയിൻ ക്യാമറയ്ക്ക് 64 മെഗാപിക്സൽ റെസല്യൂഷനും ഒപ്പം 2 മെഗാപിക്സൽ മൈക്രോ ക്യാമറയുമാണ് ഉള്ളത്. സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. 5,000 mAh ആണ് ബാറ്ററി ലൈഫ്.
രണ്ട് പതിപ്പുകളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി. 6 ജിബി പതിപ്പിന് 19,999 രൂപയാണ് വില. 8 ജിബി പതിപ്പിന് 21,999 രൂപയാണ് വില.
Post Your Comments