കോതമംഗലം: ബ്രൗൺഷുഗറുമായി അസം സ്വദേശി പിടിയിൽ. നാഗോവ് ജില്ലയിൽ ബത്തദർബാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ അബുൽ ബാഷയെയാണ് (30) എക്സൈസ് സി.ഐ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജ് പരിസരങ്ങളിൽ പരിശോധന നടത്തിവരവേ, നെല്ലിക്കുഴി കനാൽപാലം ഭാഗത്ത് സംശയാസ്പദമായി ബൈക്കിൽ കണ്ട ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 42 ചെറിയ കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആറ് ഗ്രാം ബ്രൗൺഷുഗർ കണ്ടെത്തിയത്.
Read Also : ചൈനയില്‍ പുതിയ കൊറോണ വൈറസിന്റെ അതിപ്രസരം, സ്കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം
കോതമംഗലത്തെ വിവിധ കോളജുകളുടെ പരിസരത്ത് ലഹരിമരുന്ന് ഉപയോഗവും വിൽപനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്, കോതമംഗലം എക്സൈസ് ഷാഡോ ടീം ആഴ്ചകളായി രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു. പ്രിവന്റിവ് ഓഫീസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സി. എൽദോ, വി.എൽ. ജിമ്മി, പി.എസ്. സുനിൽ, ടി.കെ. അനൂപ്, ബേസിൽ കെ. തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments