ഭോപ്പാല്‍: ബലാത്സംഗ ശ്രമത്തെ ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. നിലവില്‍ ഛത്തര്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി.
Read Also: ഷവോമി ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടലംഘനം : പ്രതികരണവുമായി മഹുവ മോയിത്ര
ഏപ്രില്‍ 27ന് രാത്രി ഖജുരാഹോ- മഹോബ സ്റ്റേഷനുകള്‍ക്കിടയിലുള്ള പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം നടന്നത്. പീഡനശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയെ പ്രതി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജബല്‍പൂരിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് സൂപ്രണ്ട് വിനായക് വര്‍മ പറഞ്ഞു.
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ബാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതാണ് യുവതി. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലക്കാരിയാണ് യുവതി. സംഭവത്തിന് ശേഷം, ഖജുരാഹോ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏകദേശം, 30 വയസ്സിനോട് അടുത്ത് പ്രായമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറയുന്നു.
Post Your Comments