പാലക്കാട്: എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റെ വധത്തില്‍ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. വിഷ്ണു, മനു എന്നിവരാണ് അറസ്റ്റിലായത്.
വിഷ്ണു, ആദ്യം നടന്ന കൊലപാതക ശ്രമത്തില്‍ പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു.
സഞ്ജിത്ത് വധത്തിന്റെ തുടര്‍ച്ച തന്നെയാണ് ഈ കൊലപാതകം. ശ്രീനിവാസന് വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എസ്.പി പ്രതികരിച്ചു.
സുബൈറിന്റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
Post Your Comments