ThiruvananthapuramNattuvarthaLatest NewsKeralaNews

‘മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണം’: വിഡി സതീശൻ

തിരുവനന്തപുരം: സ്വര്‍ണം കടത്തിയ കേസിൽ പ്രതിയായ മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനുമായ എഎ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിൻ, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാബിൻ അവിടുത്തെ സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കന്മാരുമായി ഒരുമിച്ച് ചേർന്ന് ബിസിനസ് ചെയ്യുന്ന ആളാണെന്നും വിഡി സതീശൻ പറഞ്ഞു.

ലീഗ് നേതാവ് എഎ ഇബ്രാഹിം കുട്ടിയ്ക്ക് കേസിൽ എന്തെങ്കിലും പങ്കുണ്ടെന്നോ അദ്ദേഹം കുറ്റവാളിയാണെന്നോ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത ആളാണെന്നും സതീശൻ പറഞ്ഞു. മക്കൾ ചെയ്ത കേസിന് പിതാക്കന്മാരെ കുറ്റവാളികളാക്കണമെങ്കിൽ കേരളത്തിൽ ആദ്യം ജയിലിൽ പോകേണ്ടത് ആരാണെന്ന് നിങ്ങൾ തീരുമാനിച്ചോ എന്നും വിഡി സതീശൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരെടുത്ത് പറയാതെയാണ് വിഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്.

കരിക്കിന്‍ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്‍ പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതിയാണ് ഷാബിന്‍. ഇതേതുടർന്ന്, സാബിന്റെ രാഷ്ട്രീയത്തെച്ചൊല്ലി യുഡിഎഫും, എൽഡിഎഫും പരസ്പര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം, മുസ്ലീം ലീഗ് നേതാവിന്റെ മകൻ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായതിനെ പ്രതിരോധിക്കാൻ, സിപിഎം നേതാക്കളുമായുള്ള പരിചയം മറയാക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button