തിരുവനന്തപുരം: മുസ്ലീമല്ലെങ്കിൽ അപ്പോഴേ വെട്ടിക്കൊല്ലുന്ന രീതിയായിരുന്നു ടിപ്പുവിന്റേതെന്ന് മുൻ എംഎൽഎ പിസി ജോർജ്ജ്. ഏറ്റവും വൃത്തികെട്ട വർഗീയ വാദിയായ ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും, തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിക്കവേ പിസി ജോർജ്ജ് പറഞ്ഞു.
‘ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നിട്ടുണ്ടാകും. എന്നിട്ടാണ് ടിപ്പുവിന്റെ അപദാനങ്ങൾ പഠിക്കണമെന്ന് പറയുന്നത്. അത് പഠിക്കുന്ന പിള്ളേര് പോക്കാ. ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം ആവർത്തിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അല്ലാതെ ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ല, ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ല,’ പിസി ജോർജ്ജ് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഉമാ തോമസ്
ഇന്ത്യയോട് സ്‌നേഹമില്ലാത്ത ഒരുത്തന്റെയും വോട്ട് വാങ്ങി ഒരു സ്ഥാനത്തും വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈരാറ്റുപേട്ടയിൽ, തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു.
Post Your Comments