നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണായ Nokia G21 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Nokia G21.
6.5 ഇഞ്ച് HD+ ഡിസ്പ്ലേയും 720×1,600 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും കാഴ്ച വെക്കുന്നുണ്ട്. octa- core Unisoc T606 പ്രൊസസറുകളിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
50 മെഗാ പിക്സൽ, 2 മെഗാ പിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിട്ടുണ്ട് . 5050mAh ആണ് ബാറ്ററി ലൈഫ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജും കൂടാതെ, 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള രണ്ട് വേരിയൻ്റ് ലഭ്യമാണ്. 12999 രൂപ മുതലാണ് ഈ ഫോണുകളുടെ വിപണി വില ആരംഭിക്കുന്നത്.
Post Your Comments