Latest NewsKeralaEntertainment

മൈഥിലിയുടെ ഗൃഹപ്രവേശം: ചെണ്ടമേളവും മുത്തുക്കുടയുമായി ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും- വീഡിയോ

തൃശ്ശൂർ: ഇന്നലെ ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആർക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ, ചെണ്ടമേളവും മുത്തുക്കുടയുമായി വരവേൽക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. ചെണ്ടകൊട്ടും മേളവുമായി ആഘോഷത്തോടെയായിരുന്നു മൈഥിലിയുടെ ഗൃഹപ്രവേശം. വീട്ടിലെത്തി നിലവിളക്ക് പൂജാമുറിയിൽ വെച്ച ശേഷം, സമ്പത്തിന്റെ അമ്മയ്ക്കും സഹോദരിക്കും വളയിടൽ ചടങ്ങും മൈഥിലി നടത്തി.

വീഡിയോ കാണാം: video courtesy- Kerala 9com.

shortlink

Related Articles

Post Your Comments

Related Articles


Back to top button