Latest NewsIndiaNews

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ

അൻറാർട്ടിക്ക, തെക്കേ അമേരിക്കയുടെ തെക്കു പടിഞ്ഞാറൻ മേഖലകളിൽ ഗ്രഹണം കാണാൻ സാധിക്കും

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം കാണാൻ ഇനി ഒരു ദിവസം മാത്രം. ഭാഗികമായ സൂര്യഗ്രഹണം ഏപ്രിൽ 30നാണ് ദൃശ്യമാവുക. വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത്തവണ സൂര്യഗ്രഹണം കാണാൻ സാധിക്കുകയുള്ളൂ.

ഏപ്രിൽ 30 ന് പ്രാദേശികസമയം 6.45 നാണ് ഗ്രഹണം തുടങ്ങുന്നത്. ഇത് 8.41 ഓടെ പാരമ്യത്തിൽ എത്തും. ഇന്ത്യയിൽ നിന്ന് ഈ ഗ്രഹണം കാണുവാൻ കഴിയില്ല. എന്നാൽ, അൻറാർട്ടിക്ക, തെക്കേ അമേരിക്കയുടെ തെക്കു പടിഞ്ഞാറൻ മേഖലകളിൽ ഗ്രഹണം കാണാൻ സാധിക്കും.

Also Read: ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നതുമൂലം ചന്ദ്രൻറെ നിഴൽ ഭൂമിയിൽ പതിക്കുകയും അൽപ നേരം സൂര്യബിംബം മറക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button