ThiruvananthapuramNattuvarthaKeralaNews

കല്‍ക്കരി ക്ഷാമം: വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചു. രാജ്യത്ത് ഊർജ പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കെഎസ്ഇബി മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത് .

കെ.എസ്.ഇ.ബി. ആശ്രയിക്കുന്ന 27 കല്‍ക്കരി നിലയങ്ങളില്‍ മൂന്നെണ്ണവും ഇറക്കുമതി ചെയ്ത കല്‍ക്കരിയെ ആശ്രയിക്കുന്നതായതിനാല്‍, വരും ആഴ്ചകളിലും പുറത്തുനിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ ക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ട്. ശരാശരി പീക് ആവശ്യകതയില്‍ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങള്‍ നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെ.എസ്.ഇ.ബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ വര്‍ഷം ഒക്ടോബര്‍ വരെ കല്‍ക്കരി ക്ഷാമം തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍.ടി.പി.സി. അധികൃതര്‍ നല്‍കുന്ന സൂചന. വരുന്ന ആഴ്ച, മേയ് മൂന്നിന്, 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.

ഊര്‍ജ്ജപ്രതിസന്ധി മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്നു തന്നെ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button