മുംബൈ: രോഹിത് ശർമയുടെ പിൻഗാമിയെ പ്രവചിച്ച് മുൻ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. യുവിയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാവേണ്ടത് റിഷഭ് പന്താണ്. യാതൊരു സാധ്യതയും ഇല്ലാതിരുന്നിട്ടും എംഎസ് ധോണിയെ എങ്ങനെയാണോ ഇന്ത്യയുടെ നായകനായി തെരഞ്ഞെടുത്തത് അതുപോലെ പന്തിനെയും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാക്കണമെന്നാണ് യുവിയുടെ അഭിപ്രായം.
‘ധോണി ശൂന്യതയില്‍ നിന്നാണ് നായകനായി എത്തിയത്. പിന്നീട് അദ്ദേഹം മികച്ച നാകനായി മാറുകയായിരുന്നു. അതുപോലെ പന്തിനെയും വളര്‍ത്തിക്കൊണ്ടുവരണം. വിക്കറ്റ് കീപ്പര്‍ നായകനാവുന്നത് എന്തുകൊണ്ടും ടീമിന് ഗുണകരമാണ്. കാരണം, ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെക്കുറിച്ച് വ്യക്തമായ ധാരണ എല്ലായ്പ്പോഴും ഉണ്ടാകും. എന്നാല്‍, പന്തില്‍ നിന്ന് ഉടന്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. അയാള്‍ക്ക് ആവശ്യമായ സമയം നല്‍കണം. റിഷഭ് പന്തിന് പക്വത ഇല്ലെന്ന വിമര്‍ശനങ്ങളില്‍ കാര്യമില്ല’.
Read Also:- ഭക്ഷ്യവിഷബാധ എങ്ങനെ തടയാം: അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!
‘പന്തിന്റെ പ്രായത്തില്‍ ഞാനും പക്വത ഇല്ലാത്തയാളായിരുന്നു. വിരാട് കോഹ്ലിയും ക്യാപ്റ്റനായ പ്രായത്തില്‍ പക്വതയുള്ള ആളായിരുന്നില്ല. അതുപോലെ കാലം കഴിയുമ്പോള്‍ പന്തും പക്വതയുള്ള കളിക്കാരനാവും. ഏഴാം നമ്പറില്‍ ഇറങ്ങി 17 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള കളിക്കാരനാണ് ഓസ്ട്രേലിയന്‍ ഇതിഹാസമായ ആദം ഗില്‍ക്രിസ്റ്റ്. പന്തിന് ഇപ്പോള്‍ തന്നെ നാല് സെഞ്ചുറികളുണ്ട്. ഗില്‍ക്രിസ്റ്റിനെപ്പോലെ പന്തും ഇതിഹാസ താരമായി വളരുമെന്നാണ് എൻറെ വിശ്വാസം’ യുവി പറഞ്ഞു.
Post Your Comments