KeralaYouthLatest NewsNewsLife StyleHealth & Fitness

ഗുളിക കഴിക്കാതെ തന്നെ തലവേദനയെ ഓടിക്കാം…

മനുഷ്യൻ തലേദിവസത്തെ മുഴുവൻ ക്ഷീണവും തീർക്കാൻ വേണ്ടിയാണ് ഉറങ്ങുന്നത്. സുഖമായ ഉറക്കം ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ, ഉറക്കം കഴിഞ്ഞ് രാവിലെ എഴുന്നേൽക്കുമ്പോൾ കൂട്ടിന് തലവേദനയുണ്ടാകാറുണ്ടോ? പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. ഇത് ശരീരം തരുന്ന ചില സൂചനകളുടെ ഫലമാണ്. തലച്ചോറില്‍ രക്തയോട്ടം കുറയുമ്പോഴാണ് തലവേദന വരുന്നത്. ചില രോഗങ്ങളുടെ ലക്ഷണം കൂടിയായി ഇതിനെ എടുക്കാം. തലവേദനയില്‍ തന്നെ മൈഗ്രേന്‍ പോലുളളവയുമുണ്ട്. ഇത് കൂടുതല്‍ കാഠിന്യം കൂടിയതുമാണ്.

രാത്രി മദ്യപിച്ചിട്ട് ആണ് കിടക്കുന്നതെങ്കിൽ ഈ പ്രശ്നം കൂടുതലായിരിക്കും. മദ്യപാനം കഴിഞ്ഞ് കിടക്കുമ്പോള്‍ ശരീരത്തില്‍ ജലത്തിന്റെ അംശം കുറയാനും ഇതുവഴി രക്തയോട്ടം കുറഞ്ഞ് തലവേദന ഉണ്ടാകുകയും ചെയ്യും. സാധാരണ ഒരാള്‍ക്ക് ഉറങ്ങാനാവശ്യമായ സമയം 7-8 മണിക്കൂറാണ്. ഈ സമയം അതിക്രമിച്ചാലും തലവേദനയും ക്ഷീണവും ഉണ്ടാകും. 9-10 മണിക്കൂര്‍ ഉറങ്ങിയാല്‍ തലച്ചോറില്‍ സെറാടോണിന്റെ അളവു കുറയുകയും തലവേദന എടുക്കുകയും ചെയ്യും. കൂടാതെ ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിലും തലവേദനയുണ്ടാകും. മാനസിക പ്രശ്‌നങ്ങളായ ഡിപ്രഷന്‍, സ്‌ട്രെസ് എന്നിവമൂലവും തലവേദന ഉണ്ടാകാം.

Also Read:രാജ്യത്ത് താപനില ഉയരുന്നു: അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തലവേദനയ്ക്ക് ഗുളിക കഴിക്കുന്നവരുണ്ട്. എന്നാൽ, ഗുളിക കഴിക്കായത്തെ തന്നെ തലവേദനയെ പമ്പ കടത്താൻ സാധിക്കും. ഇതിനായി, ചില ശീലങ്ങൾ ആരംഭിച്ചാൽ മതി. ശരീരത്തിലെ നിർജ്ജലീകരണമാകാം തലവേദനയുടെ പ്രധാന കാരണം. ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്നവരാണെങ്കിൽ, മുൻകരുതൽ നടപടിയായി ശരീരത്തിൽ എല്ലായ്പ്പോഴും ജലാംശം നിലനിർത്തുന്നത് ഉറപ്പാക്കുക. ഒരു ദിവസം 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുക.

തലവേദന ഉണ്ടാകുമ്പോൾ നിങ്ങളുടെ മൂക്കിന്റെ മുകളിലുള്ള ഭാഗത്ത് ചെറുതായി അമർത്തുക. നിങ്ങളുടെ മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങൾ ചേരുന്നതും പുരികത്തിന്റെ അടിഭാഗത്തുള്ളതുമായ ഭാഗം ഒരു പ്രഷർ പോയിൻ്റാണ്. ഇങ്ങനെ ചെയ്യുന്നത് തലവേദന ലക്ഷണങ്ങൾ കുറയ്ക്കും. താടിയെല്ല്, കഴുത്ത് എന്നിവ മസാജ് ചെയ്യുന്നതും പിരിമുറുക്കം ഒഴിവാക്കാനും തലവേദന കുറയ്ക്കാനും സഹായിക്കും. മൈഗ്രേൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന ആളുകൾക്ക് ഇഞ്ചി ചേർത്ത ചായ ഏറ്റവും മികച്ച പരിഹാരമാണ്. തലവേദന ഉണ്ടാവുമ്പോൾ കുറച്ച് ഇഞ്ചി ചായ ഉള്ളിൽ കഴിക്കുന്നതു വഴി ഇത് കുറയ്ക്കാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button