Latest NewsNewsLife Style

മഞ്ഞുകാലത്ത് പ്രത്യേകമായി തലവേദന? കാരണങ്ങള്‍ ഇതാണ്…

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പലതാണ്. ഇതിനെല്ലാം പലവിധത്തിലുള്ള കാരണങ്ങളുമുണ്ടാകാം. ഇത്തരത്തിലൊരു കാരണമാണ് കാലാവസ്ഥ. മാറിമറിയുന്ന കാലാവസ്ഥ, രൂക്ഷമായ കാലാവസ്ഥ എല്ലാം ഇങ്ങനെ രോഗങ്ങളിലേക്ക് നമ്മെ നയിക്കാറുണ്ട്.

എന്തായാലും മഞ്ഞുകാലത്ത് കാലാവസ്ഥയുടെ ഭാഗമായി നേരിടുന്നൊരു ആരോഗ്യപ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല- മഞ്ഞുകാലത്ത് കാലാവസ്ഥയുടെ സ്വാധീനത്താലുണ്ടാകുന്ന തലവേദനയെ കുറിച്ചാണ് പറയുന്നത്. എങ്ങനെയാണ് തലവേദനയ്ക്ക് മഞ്ഞുകാലം- അല്ലെങ്കില്‍ തണുപ്പുകാലം കാരണമാകുന്നത്? അവയിലേക്ക്…
മഞ്ഞുകാലത്ത് അന്തരീക്ഷ താപനില താഴുകയും വായു വല്ലാതെ വരണ്ടിരിക്കുകയും ചെയ്യും. ഇത് സ്കിൻ, മുടി എല്ലാം ഡ്രൈ ആകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുപോലെ നാം ഏറെ നേരം തുടരുന്ന അന്തരീക്ഷം വല്ലാതെ ഡ്രൈ ആയാല്‍- പ്രത്യേകിച്ച് ഹീറ്ററുപയോഗിക്കുമ്പോള്‍, അങ്ങനെയുണ്ടാകുന്ന ‘ഡീഹൈഡ്രേഷൻ’ അഥവാ നിര്‍ജലീകരണം ആണ് തലവേദനയിലേക്ക് നയിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് അകത്താണെങ്കില്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുന്നത് ആശ്വാസം നല്‍കും.

ചിലര്‍ക്ക് അന്തരീക്ഷ താപനിലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുന്നതും തലവേദനയ്ക്ക് കാരണമാകും. പ്രത്യേകിച്ച് പുറത്തെ തണുത്ത അന്തരീക്ഷത്തില്‍ നിന്ന് അകത്തെ ചൂടുള്ള അന്തരീക്ഷത്തിലേക്ക് കടക്കുന്നതും, തിരിച്ചുമെല്ലാം.

മഞ്ഞുകാലത്ത് പൊതുവെ സൂര്യപ്രകാശം കുറവായിരിക്കും. നമുക്ക് സൂര്യപ്രകാശം ലഭിക്കുന്നതിന്‍റെ തോതും കുറവായിരിക്കും. ഇത് സെറട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കുന്നു. ഇതും തലവേദനയ്ക്ക് കാരണമാകാം. പ്രധാനമായും സൂര്യപ്രകാശം കുറവാകുന്നത് മൂലം വൈറ്റമിൻ ഡി കാര്യമായി കിട്ടാതിരിക്കുന്നതാണ് ഇതില്‍ ഘടകമാകുന്നത്.

മഞ്ഞുകാലത്ത് അന്തരീക്ഷം തണുപ്പായതിനാല്‍ തന്നെ നാം കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നു. ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും പിറകെ തലവേദന പിടിപെടുകയും ചെയ്യാം. ഈ പ്രശ്നമൊഴിവാക്കാൻ ദിവസവും കുടിക്കുന്ന വെള്ളത്തിന്‍റെ അളവില്‍ ഉറപ്പുണ്ടാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button