ThiruvananthapuramKeralaNattuvarthaLatest NewsNews

‘പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന വിജയന്റെ ആ കരുതൽ കാണാതെ പോകരുത്’

തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽക്കൂടുതലുള്ള തുകകൾ ട്രഷറി വഴി മാറി നൽകാൻ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന വിജയന്റെ ആ കരുതൽ കാണാതെ പോകരുതെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പെരിയ ഇരട്ടക്കൊലക്കേസ്: സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം അനുവദിച്ചു, ഫീസ് ഇനത്തിൽ ഇതുവരെ ചെലവായത് 88 ലക്ഷം

പെരിയയിൽ കൃപേഷിന്റേയും ശരത് ലാലിന്റേയും ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ സിപിഎം നേതാക്കളെ സിബിഐയിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി അവതരിച്ച സുപ്രീം കോടതി അഭിഭാഷകന് നൽകാൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 24.50 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് പിണറായി വിജയന്റെ സർക്കാർ ഉത്തരവിറക്കി.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽക്കൂടുതലുള്ള തുകകൾ ട്രഷറി വഴി മാറി നൽകാൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലും പാർട്ടി കൊലപാതകികളുടെ സംരക്ഷകർക്ക് പ്രതിഫലം വൈകരുതെന്ന താത്പര്യത്താൽ കൃത്യം 24.50 ലക്ഷം രൂപ തന്നെ അനുവദിച്ച ശ്രീ വിജയന്റെ ആ കരുതൽ കാണാതെ പോകരുത്.

മുംബൈ-ആഗ്ര ഹൈവേയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടികൂടിയത് വന്‍ ആയുധശേഖരം

അതേസമയം, അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം ബുധനാഴ്ചയാണ് അഭിഭാഷകർക്ക് പണം അനുവദിച്ചത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് ഇതുവരെ സര്‍ക്കാരിന് ചെലവായിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button