Latest NewsNewsInternational

ചാവേര്‍ സ്‌ഫോടനത്തിന് തയ്യാറെടുത്ത് ഷാരിക്ക് പിന്നാലെ മൂന്ന് വനിതാ ചാവേറുകള്‍: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ്: ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ നിന്നും വന്നത്. കറാച്ചി യൂണിവേഴ്സിറ്റിയിലെ ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍ പര്‍ദ ധരിച്ച സ്ത്രീയായിരുന്നു. ഇപ്പോള്‍, കൂടുതല്‍ വനിതാ ചാവേറുകളുടെ സാന്നിധ്യം ഉണ്ടെന്നുള്ള സംശയത്തിലാണ് അന്വേഷണ സംഘം. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗമായ കൂടുതല്‍ വനിതാ ചാവേറുകള്‍ തയ്യാറെടുക്കുന്നുവെന്നാണ് പാകിസ്ഥാനിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒരാളെ ലാഹോര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മൂന്ന് ചൈനീസ് അദ്ധ്യാപകരുള്‍പ്പെടെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ആക്രമണം നടന്നത്. കറാച്ചി യൂണിവേഴ്സിറ്റിയിലെ കണ്‍ഫ്യൂഷ്യസ് ഡിപ്പാര്‍ട്ട്മെന്റിന് സമീപമായിരുന്നു സ്ഫോടനം. തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുകയും ചെയ്തു.

തങ്ങളുടെ ആദ്യ വനിതാ ചാവേറാണെന്നും സംഘടന അകാശപ്പെട്ടിരുന്നു. രണ്ട് കുരുന്നുകളുടെ അമ്മയായ ഷാരി ബലൂച് എന്ന് പേരുള്ള സ്ത്രീയാണ് തങ്ങള്‍ക്ക് വേണ്ടി ചാവേറായതെന്നും സംഘടന അറിയിച്ചു. വിദ്യാസമ്പന്നയായ ഷാരി സ്‌കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു.

ഇത്തരത്തില്‍ മറ്റ് മൂന്ന് വനിതകളെ കൂടി സംഘടന സജ്ജമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. നിലവില്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥി, ചാവേറായിരുന്ന ഷാരിയുടെ അയല്‍വാസിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button