മോസ്‌കോ: ഉക്രൈൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെ വളരെ ദുരൂഹമായ സൈനിക നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഈ കാലഘട്ടത്തിൽ അവർ പരീക്ഷിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ, തികച്ചും അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് റഷ്യയിൽ നിന്നും പുറത്ത് വരുന്നത്. കരിങ്കടൽ സംരക്ഷിക്കാനായി പരിശീലനം നൽകിയ ഡോൾഫിൻ സൈനികരെ റഷ്യ വിന്യസിച്ചു കഴിഞ്ഞുവെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് ഈ വാർത്ത.
ഉക്രൈൻ റഷ്യ എന്നീ രാജ്യങ്ങളുടെ പ്രധാന നാവിക അതിർത്തി മേഖലയാണ് കരിങ്കടൽ. അതുകൊണ്ടുതന്നെ അത് സംരക്ഷിക്കേണ്ടത് റഷ്യയ്ക്ക് വളരെ പ്രാധാനമാണ്. പരിസരം നിരീക്ഷണത്തിനായി ഇവയുടെ മേൽ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. അതിക്രമിച്ചു കടക്കുന്ന മുങ്ങൽ വിദഗ്ധരെയും സൈനികരെയും കൊലപ്പെടുത്താൻ പോലും പരിശീലനം ലഭിച്ചവരാണ് ഈ ഡോൾഫിനുകളെന്ന് യു.എസ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments