Latest NewsCricketNewsSports

കോഹ്‌ലിയുടെ നല്ലതിന് വേണ്ടി ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്: രവി ശാസ്ത്രി

മുംബൈ: മുൻ നായകൻ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുക്കാനാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കോഹ്‌ലി കടന്നുപോകുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് റണ്‍സെടുക്കാന്‍ മാത്രമാണ് കോഹ്‌ലിക്ക് സാധിച്ചത്. അതിന് മുമ്പത്തെ രണ്ട് മത്സരങ്ങളിലും താരം റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.

‘കോഹ്‌ലിക്ക് നിലവില്‍ ഒരു ഇടവേളയാണ് വേണ്ടത്. കാരണം, അദ്ദേഹം തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുകയും ചെയ്തു. ഒരു ചെറിയ ഇടവേളയെടുക്കുന്നതാണ് ഏറ്റവും നല്ലത്. ഈ സീസണില്‍ അദ്ദേഹം ഇപ്പോള്‍ തന്നെ ഐപിഎല്‍ കളിക്കുകയുണ്ടായി’.

Read Also:- ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-കൊല്‍ക്കത്ത പോരാട്ടം

‘എന്നാല്‍, 6-7 വര്‍ഷം കൂടി അന്താരാഷ്ട്ര കരിയറില്‍ തുടരേണ്ടി വന്നാല്‍, ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. കോഹ്‌ലിയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത്. കോഹ്ലിയുടെ കാര്യം മാത്രമല്ല, എല്ലാ താരങ്ങളോടുമായിട്ടാണ് ഞാന്‍ പറയുന്നത്. ദേശീയ ജേഴ്‌സിയില്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്ന താരങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ഒരു നയം പിന്തുടരുന്നത് നന്നായിരിക്കും’ ശാസ്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button